കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം കോട്ടക്കണ്ണിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് സോഡാകുപ്പികൊണ്ടുള്ള തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കൂഡ്‌ലു മീപ്പുഗിരിയിലെ തേജു(32)വിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മീപ്പുഗിരിയിലെ വിജിത്ത് (31), കറന്തക്കാട്ടെ സനത് (33) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് കോട്ടക്കണ്ണിയില്‍ വെച്ച് സംഘര്‍ഷമുണ്ടായത്. അതിനിടെയാണ് തേജുവിനെ സോഡാകുപ്പികൊണ്ട് തലക്കടിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ തേജുവിനെ കാപ്പ ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സംഘര്‍ഷത്തിന് കാരണമെന്ന് കരുതുന്നു. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
0 Comments