കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസ്. സ്റ്റേഷന്‍ പരിധിയിലെ പതിനഞ്ചുകാരിയെയാണ് ബന്ധുവായ യുവാവ് പീഡനത്തിനിരയാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണു സംഭവം. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ക്രൂരമായ പീഡനവിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈനിലും പൊലീസിലും വിവരം കൈമാറുകയായിരുന്നു. പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
0 Comments