സൗത്ത് ചിത്താരി ബിടിക് കോളേജിന് പുതിയ ഭരണസമിതി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി ബിടിക് കോളേജിന് പുതിയ ഭരണസമിതി




ചിത്താരി: പ്ലസ് ടു ഹുമാനിറ്റീസ് കോമേഴ്സ് പഠനത്തോടൊപ്പം ഫാളില-ഫളീല സമുന്നയ വിദ്യാഭ്യാസം നൽകുന്ന ബിടിക് വിമൻസ് കോളേജ് മാനേജ്മെന്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു. ബിടിക് കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ചെയർമാൻ ഹബീബ് കൂളിക്കാട് അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം  അബ്ദുൽ ലത്തീഫ് നിസാമി ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ അബ്ദുറഹ്മാൻ കണ്ടത്തിൽ വരവ് ചിലവ് കണക്കും പ്രവർത്തന റിപ്പോർട്ട്‌ ജോയിൻ കൺവീനർ ഷാഫി പി.വി യും  അവതരിപ്പിച്ചു.

തുടർന്ന് റിപ്പോർട്ട്‌  യോഗം അംഗീകരിച്ചു.

കോളേജിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ജമാ-അത് പ്രസിഡന്റ്‌ മുഹമ്മദ് കുഞ്ഞി സി.എച്, കോളേജ് വൈസ് ചെയർമാൻ ബഷീർ മാട്ടുമ്മൽ,ട്രഷറർ ഷറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, ജോയിൻ കൺവീനർ ഇർഷാദ് സി.കെ, സി.കെ മുഹമ്മദ്‌ കുഞ്ഞി,എം.കെ മുഹമ്മദ്‌ എന്നിവർ ആശംസ സംസാരിച്ചു. 2024-25 വർഷത്തേക്കുള്ള ഡയറക്ടർ  ബോർഡ്‌ അംഗങ്ങളായി മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ, ഹബീബ് കുളിക്കാട്, അബ്ദുള്ള മുക്കൂട്, ജംഷീദ് കുന്നുമ്മൽ, ബഷീർ മാട്ടുമ്മൽ, ഷറഫുദ്ദീൻ വെസ്റ്റ് ഇന്ത്യ, ബഷീർ കുളിക്കാട് എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുറഹ്മാൻ കണ്ടത്തിൽ സ്വാഗതവും ജംഷീദ് കുന്നുമ്മൽ നന്ദിയും പറഞ്ഞു.


Post a Comment

0 Comments