രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽകോഴിക്കോട്: രക്ഷിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി തെക്കേപുരയിൽ ടി.കെ. അജ്‌മൽ (24) ആണ് പിടിയിലായത്.


വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ രക്ഷിതാക്കളുമായി വഴക്കിട്ടാണ് പതിനാലുകാരിയായ പെൺകുട്ടി വീടുവിട്ടിറങ്ങിയത്. തുടർന്ന് കുന്ദമം​ഗലം ബസ്റ്റാന്റിൽ എത്തി. ഇവിടെവെച്ച് പെൺകുട്ടിയ കണ്ട പ്രതി മുക്കത്തെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയതോടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്. മുക്കത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ പോക്സ് വകുപ്പുപ്രകാരം കേസെടുത്തതായി കുന്ദമം​ഗലം പോലീസ് അറിയിച്ചു. സി. ഐ. ശ്രീകുമാർ, എസ്.ഐ. അനീഷ്, എസ്.ഐ. അഭിലാഷ്, എസ്.ഐ. സുരേശൻ, സി.പി.ഒമാരായ വിഷോഭ്, സജിത്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Post a Comment

0 Comments