കാഞ്ഞങ്ങാട് :ഐസ് ക്രീം ഗോഡൗണിൻ്റെ ഷട്ടർ പൂട്ട് തകർത്ത് കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ ഒരു പ്രതി അറസ്റ്റിൽ. നഗരത്തിലെ ചോക്ലേറ്റ് കട കുത്തി തുറന്ന് കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ ഒരു പ്രതിയും അറസ്റ്റിലായി. കുശാൽ നഗർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിവീഷ് 19 ആണ് ഐസ് ക്രീം ഗോഡൗൺ കുത്തി തുറന്ന കേസിൽ അറസ്റ്റിലായത്. പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻ്റ് ചെയ്തു. കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലാവാനുണ്ട്.
വടകര മുക്കിലെ കരവളി മാർക്കറ്റിംഗ് എന്ന ഐസ്ക്രീം ഗോഡൗണിലാണ് കഴിഞ്ഞ ദിവസ് കവർച്ച നടന്നത്. 70000 രൂപ നഷ്ടപ്പെട്ടിരുന്നു. കാർബോർഡ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമാണ് സംഘം കൊണ്ട് പോയത്. സ്ഥാപനത്തിനകത്ത് കയറി കവർച്ച നടത്തുന്നതിൻ്റെയും മാസ്ക് ധരിച്ച് നടന്ന് പോകുന്നതിൻ്റെയും സി.സി.ടി.വി ദ്യശ്യം ലഭിച്ചതിനെ തുടർന്ന് ദൃശ്യം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സ്ഥാപന ഉടമകർണാടക സുള്ള്യ സ്വദേശ രോഹൻ ഡിസൂസയുടെ പരാതിയിലായിരുന്നു കേസ്.
കഴിഞ്ഞ 14 ന് റജിസ്ട്രർ ചെയ്ത ചോക്ലേറ്റ് കടയിലെ കവർച്ചാ കേസിൽ അജാനൂർ കൊളവയലിലെ ഫസൽ റഹ്മാനാണ് 19 പിടിയിലായത്.
കോട്ടച്ചേരിയിലെ മൊണാർക്ക് എന്റർപ്രൈസസിൻ്റെ ഷട്ടർ പൂട്ട് തകർത്ത് 1680 രൂപയും 42430 രൂപയുടെ ചോക്ലേറ്റും കവർന്ന കേസിലാണ് ഫസൽ റഹ്മാൻ അറസ്റ്റിലായത്.
സ്ഥാപന ഉടമ അബ്ദുൽ ഖയ്യൂമിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലിസ് കേസെടുത്തിരുന്നു. രണ്ട് കവർച്ച കേസുകളിലും ഉൾപെട്ട പ്രായപൂർത്തിയാകാത്ത ആളാണ് പൊലീസ് വലയിലുള്ളത്. അറസ്റ്റിലായ രണ്ട് പ്രതികളും ഓരോ കേസിലാണ് ഉൾപ്പെട്ടത്. നാട്ടിൽ നിന്നും മുങ്ങിയ ഒരു പ്രതിരണ്ട് കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി.വിനോദ് , ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദ്,എസ്.ഐ അബൂബക്കർ കല്ലായിയും സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments