മകനോടിച്ച ബൈക്കില്‍ നിന്ന് തെറിച്ചുവീണ അധ്യാപിക ബസ് കയറി മരിച്ചു

LATEST UPDATES

6/recent/ticker-posts

മകനോടിച്ച ബൈക്കില്‍ നിന്ന് തെറിച്ചുവീണ അധ്യാപിക ബസ് കയറി മരിച്ചു



മകന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്ന് തെറിച്ചു റോഡില്‍ വീണ അധ്യാപിക സ്‌കൂള്‍ ബസ് തലയിലൂടെ കയറി മരിച്ചു. പാലക്കാട് ചിറ്റൂരില്‍ ആണ് ദാരുണമായ സംഭവം. കഞ്ചിക്കോട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപിക മിനി(48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ന് കല്ലുകുട്ടിയാല്‍ കൂളിമുട്ടത്താണ് അപകടം.


മകനോടൊപ്പം ബൈക്കില്‍ പാലക്കാട്ടേക്ക് പോവുകയായിരുന്നു മിനി. എതിരെ വാഹനം വന്നതിനെ തുടര്‍ന്ന് ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ഈ സമയം മിനി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതോടെ എതിരേവന്ന സ്‌കൂള്‍ ബസ് മിനിയുടെ തലയിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ മിനിയെ നാട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ദേവദാസ്(റിട്ട.എസ്.ഐ), മക്കള്‍: അശ്വിന്‍ ദേവ്, റിസ്വിന്‍ ദേവ്.

Post a Comment

0 Comments