മാണിക്കോത്ത് ഗ്രീന്‍സ്റ്റാര്‍ അഖിലേന്ത്യഫുട്‌ബോള്‍: രണ്ടാം ദിവസം പൂച്ചക്കാട് യംഗ് ഹീറോസിന് ജയം

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് ഗ്രീന്‍സ്റ്റാര്‍ അഖിലേന്ത്യഫുട്‌ബോള്‍: രണ്ടാം ദിവസം പൂച്ചക്കാട് യംഗ് ഹീറോസിന് ജയം
കാഞ്ഞങ്ങാട്: മാണിക്കോത്ത് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന സിംകോ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലെ അയല്‍ക്കാരായ ചിത്താരി ഗ്രീന്‍സ്റ്റാറും പൂച്ചക്കാട് യംഗ് ഹീ റോസും തമ്മിലുള്ള രണ്ടാം മത്സരത്തില്‍ യംഗ് ഹീറോസ് പൂച്ചക്കാടിന് മിന്നും വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രീന്‍സ്റ്റാര്‍ ചിത്താരിയെയാണ് പൂച്ചക്കാട് അടിയറവ് പറയിപ്പിച്ചത്. തിങ്ങിനിറഞ്ഞ ഗ്യാലറിക്ക് മുമ്പില്‍ കാണികളെ ആവേശോജ്ജ്വലമാക്കി ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതി. ഗ്രീന്‍സ്റ്റാര്‍ ചിത്താരിയുടെ കളിക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ ലഭിച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് രണ്ട് ഗോള്‍ വഴങ്ങുകയും ഒരു ഗോള്‍ മാത്രം എതിര്‍ വലയില്‍ എത്തിച്ചും ചിത്താരിക്ക് തൃപ്തി അടയേണ്ടി വന്നു. ഇരു ടീമുകളും വിജയതീരത്തണയാന്‍ അവസാന മിനുറ്റുകളില്‍ ശക്തമായ പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്. ഇന്നും നാളെയും മത്സരം ഉണ്ടായിരിക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു. 

Post a Comment

0 Comments