കാഞ്ഞങ്ങാട്ട് പ്രഭാത സവാരിക്കിറങ്ങിയ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് പ്രഭാത സവാരിക്കിറങ്ങിയ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചുകാഞ്ഞങ്ങാട്:  പ്രഭാത സവാരിക്കിടെ ആര്‍ട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവുങ്കാല്‍ കുശവന്‍കുന്ന് പള്ളോട്ട് സ്വദേശി പി.വൈ.നാരായണന്‍ (59) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന മാവുങ്കാല്‍ ദേശീയപാതയിലെ അടിപ്പാതക്കു സമീപം കുഴഞ്ഞ് വീണുകിടക്കുന്നതായണ് നാട്ടുകാര്‍ കണ്ടത്. അപ്പോള്‍ തന്നെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ദീര്‍ഘകാലം ഗള്‍ഫില്‍ ആര്‍ട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. നാട്ടില്‍ തിരിച്ച് എത്തിയ നാരായണന്‍ ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്തുവരികയായിരുന്നു. ആനന്ദാശ്രമം ലയണ്‍സ് ക്ലബ് എക്‌സിക്യൂട്ടീവ് അംഗവുമാണ്. പരേതരായ പള്ളോട്ടെ കൃഷ്ണന്‍ ഗുരിക്കളുടെയും മാധവിയുടെയും മകനാണ്. ഭാര്യ: സീന. മക്കള്‍: ഋഷികേശ്(ഐബിഎം. ബംഗളൂരു), തേജസ് ശങ്കര്‍ (വിദ്യാര്‍ത്ഥി). മരുമകള്‍: ആതിര. സഹോദരന്‍: രാധാകൃഷ്ണന്‍(എഞ്ചിനീയര്‍ ബംഗളൂരു.)

Post a Comment

0 Comments