നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസർകോട് സ്വദേശിനിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

LATEST UPDATES

6/recent/ticker-posts

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസർകോട് സ്വദേശിനിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച വനിതയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ദുബായില്‍ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുന്‍, കോഴിക്കോട് സ്വദേശിയായ ഷഫീഖ് കായലാട്ടുമ്മല്‍, കാസര്‍കോട് സ്വദേശിനിയായ ഫാത്തിമ, മലപ്പുറം സ്വദേശിയേയുമാണ് പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഇവരില്‍ നിന്നും കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്.


മിഥുനില്‍ നിന്നും 797 ഗ്രാം സ്വര്‍ണമാണ് നിന്നും പിടിച്ചെടുത്തത്. മൂന്ന് ഗുളികകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചത്. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍ നിന്നും 1182 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. നാല് ഗുളികകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. അബുദബിയില്‍ നിന്നും വന്ന കാസര്‍കോട് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയില്‍ നിന്നും 272 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.


അതേസമയം, കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം പൊലീസ് പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി ഷഫീഖ് കായലാട്ടുമ്മലിനെയാണ് പിടികൂടി. 446 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Post a Comment

0 Comments