അബുദാബി കാസ്രോട്ടർ സോക്കർ ഫെസ്റ്റ് സീസൻ സെവനിൽ ഫനാർ എഫ് സി ജേതാക്കൾ

LATEST UPDATES

6/recent/ticker-posts

അബുദാബി കാസ്രോട്ടർ സോക്കർ ഫെസ്റ്റ് സീസൻ സെവനിൽ ഫനാർ എഫ് സി ജേതാക്കൾഅബുദാബി:അബുദാബി കാസ്രോട്ടാർ കൂട്ടായിമയുടെ അബൂദാബി യൂണിവേഴ്സിറ്റിയിലെ ലീമാക്സ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച സൈഫ് ലൈൻ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ബെസ്റ്റ് ടീ കഫേ ട്രോഫിക്ക് വേണ്ടിയുള്ള ഏഴാമത് സോക്കർ ഫെസ്റ്റിൽ സഹീർ ഫനാർ ഓണറും ഷമീൽ അഹമ്മദ് മാനേജറും ബിഎം ആസിഫ് കോച്ചും ആയിട്ടുള്ള ഫനാർ എഫ്സി കാസറഗോഡ് ജേതാക്കളായി,ജേതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും അബൂദാബി കാസ്രോട്ടാർ പ്രസിഡന്റും സോക്കർ കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ആലംപാടി കൈമാറി.കൂട്ടായിമ ബോർഡ് എക്സിക്യൂട്ടീവും സോക്കർ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ മത്സരം  പെനാൽറ്റിയിലൂടെ വിജയിയെ കണ്ടെത്തി,റാഷിദ് ആലംപാടി ഓണറും കയ്യു കാസറഗോഡ് മാനേജറും ആയ എ എം ബുൾസ് മത്സരത്തിലെ റണ്ണേഴ്‌സ് കിരീടം സ്വന്തമാക്കി.

ഫൈനൽ മാൻ ഓഫ് ദി മാച്ചും,പ്ളയർ ഓഫ് ദി ടൂർണമെന്റ് ആയും അസി ഫനാർ എഫ്സിയും,ബെസ്റ്റ് ഡിഫന്ററായി കാസറഗോഡ് സ്ട്രൈക്കേഴ്സിന്റെ മുക്താർ പട്ലയും,എഎം ബുൾസിന്റെ ഫസ്ലു ടോപ് സ്കോററും,ഫനാർ എഫ്സിയുടെ സജ്ജാദ് ബെസ്റ്റ് ഗോൾ കീപ്പറും,അജ്നാസ് എമർജിംഗ് പ്ളയറും,ബെസ്റ്റ് മാനേജറായി ഫാൽക്കൺ എഫ്സിയുടെ നൗഷാദ് ബന്തിയോടും തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ സോക്കർ ഫെസ്റ്റ് കോർഡിനേറ്റർ അഷ്‌റഫ് എംഎം ആദൂർ സ്വാഗതവും  കൂട്ടായിമ സെക്രട്ടറി ഷഫീഖ് കൊവ്വൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments