ബേക്കലിൽ ഒരു വയസ്സുള്ള കുഞ്ഞിനെ വീട്ട് മുറ്റത്ത് നിന്നും തട്ടിക്കൊണ്ട് പോകാൻ ശ്രമം

LATEST UPDATES

6/recent/ticker-posts

ബേക്കലിൽ ഒരു വയസ്സുള്ള കുഞ്ഞിനെ വീട്ട് മുറ്റത്ത് നിന്നും തട്ടിക്കൊണ്ട് പോകാൻ ശ്രമം



ബേക്കൽ: കോട്ടക്കുന്നിൽ  ഒരു വയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇന്ന് രാവിലെ 11 മണിയോടെയാണ് നാടിനെ നടിക്കുക സംഭവം. കോട്ടക്കുന്നിലെ വീട്ടുമുറ്റത്ത് നിന്നുമാണ് ഒരു വയസ് കഴിഞ്ഞ

ആൺ  കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വീട്ടിലേക്ക് സഹായം ചോദിച്ച് എത്തിയ ഒരാളാണ് കുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചത്. ഉമ്മ പുറത്തുനിന്നും അകത്തേക്ക് പോയ തക്കത്തിനാണ് കുട്ടിയെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.  പുറത്തേക്ക് വന്ന ഉമ്മൂമ്മ കുട്ടിയെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ട് നിലവിളിക്കുകയും ഗേറ്റിനു സമീപം കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നു കളയുകയുമായിരുന്നു. ഓടിക്കൂടിയ  നാട്ടുകാർ പലഭാഗത്തും അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ വാഹനത്തിലാണോ വന്നതെന്ന് വ്യക്തതയില്ലെന്ന് കുടുംബം  പറഞ്ഞു.  വിവരമറിഞ്ഞ് ബക്കൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് വേഷം. കൈയിൽ ബാഗ് ഉണ്ടായിരുന്നു.


Post a Comment

0 Comments