ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം കവര്‍ന്നു

LATEST UPDATES

6/recent/ticker-posts

ഉപ്പളയില്‍ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം കവര്‍ന്നു



ഉപ്പള: എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന വാനിന്റെ ഗ്ലാസ് പൊളിച്ച് ഒരു ബോക്‌സ് നോട്ടുകെട്ട് കവര്‍ച്ച ചെയ്തു. 50 ലക്ഷം രൂപയടങ്ങിയ ഒരു ബോക്‌സാണ് കവര്‍ച്ച ചെയ്തത്. ബുധനാഴ്ച നട്ടുച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഉപ്പളയിലുള്ള ആക്‌സിസ് ബാങ്കിന്റെ എടിഎം മെഷീനില്‍ നോട്ടു നിറയ്ക്കുന്നതിനിടയിലാണ് കവര്‍ച്ച. ബാങ്ക് ജീവനക്കാര്‍ നോട്ടു ബോക്‌സുകളുമായി എത്തിയ വാന്‍ എടിഎമ്മിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ശേഷം എടിഎം കൗണ്ടറില്‍ കയറി എടിഎം ബോക്‌സ് ക്രമപ്പെടുത്തുന്നതിനിടയിലാണ് സംഭവമെന്ന് പറയുന്നു. കൗണ്ടര്‍ നിറയ്ക്കാന്‍ നോട്ടുകളടങ്ങിയ ബോക്‌സ് എടുക്കാനെത്തുമ്പോഴാണ് വാനിന്റെ ചില്ല് തകര്‍ത്ത് നോട്ടുകളടങ്ങിയ ഒരു ബോക്‌സ് മോഷ്ടിച്ച വിവരം ശ്രദ്ധയില്‍പെട്ടത്. സെക്യുവര്‍ വാലി എന്ന കമ്പനിയുടെതാണ് വാന്‍. വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ സുരക്ഷയില്ലാതെയാണ് പണവുമായി വാന്‍ എത്തിയത്. മഞ്ചേശ്വരം പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments