അജാനൂർ : 2023 - 24 സമ്പത്തിക വർഷത്തിൽ നൂറ് ശതമാനം നികുതി പിരിച്ചെടുത്ത് അജാനൂർ ഗ്രാമ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചു. ആദ്യമായാണ് അജാനൂർ ഗ്രാമ പഞ്ചായത്ത് നികുതി പിരിവിൽ 100% കൈവരിക്കുന്നത്. നികുതി പിരിവ് 100% എത്തിക്കുന്നതിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരുന്നത്. കുടിശ്ശിക ഇനത്തിൽ പതിനഞ്ച് ലക്ഷം രൂപ പിരിച്ചെടുക്കാൻ ഉണ്ടായിരുന്നു . കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ച പ്രയത്‌നത്തിൻ്റെ ഭാഗമായിട്ടാണ് ഈ വർഷം നൂറ് ശതമാനം കൈവരിക്കാൻ സാധിച്ചത്. നിരവധി തവണ ബന്ധപ്പെട്ടിട്ടും അടക്കാൻ തയ്യാറാവാത്തവർക്ക് നേരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആകെ ഒരു കോടി നാൽപത്തി എഴ് ലക്ഷം രൂപ കെട്ടിട നികുതി ഇനത്തിൽ പിരിച്ചെടുത്തു. ജില്ലയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത പഞ്ചായത്ത് എന്ന നേട്ടം കൂടി അജാനൂർ ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. പഞ്ചായത്ത് ജീവനകാരോടൊപ്പം മെമ്പർമാരും രംഗത്ത് ഇറങ്ങിയാണ് ഈ നേട്ടം കൈവരിച്ചത്
0 Comments