ആജാനൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ് ജനറൽ ബോഡി യോഗം റഹ്മാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡൻ്റ് ഹംസ പാലക്കി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡൻ്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
അന്തരിച്ച വ്യാപാരിയുടെ കുടുംബത്തിനുള്ള സഹായധനം 4 ലക്ഷം രൂപയുടെ ചെക്ക് കെ. ചന്ദ്രശേഖരൻ എംഎൽഎ നൽകി
വ്യാപാര സ്ഥാപനത്തിൽ കാർ പാഞ്ഞു കയറി നാശനഷ്ടം സംഭവിച്ച വ്യാപാരിക്കുള്ള സഹായ ധനം ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ അജിത് കുമാർ വിതരണം ചെയ്തു.
പുതിയ അംഗത്വ വിതരണ ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി കെ ജെ സജി നിർവ്വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലീല തമ്പാനെ ജില്ലാ സെക്രട്ടറി സി കെ ആസിഫ് ഉപഹാരം നൽകി ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ നിന്നുള്ള മികച്ച പരീക്ഷാ വിജയികളെ യൂണിറ്റ് ഭാരവാഹികൾ ആദരിച്ചു. അംഗങ്ങളുടെ വാഹനങ്ങളിൽ പതിക്കുവാനായി യൂണിറ്റ് യൂത്ത് വിംഗ് തയ്യാറാക്കിയ അംഗത്വ സ്റ്റിക്കർ ജില്ലാ പ്രസിഡൻ്റ് കെ അഹമ്മദ് ഷെരീഫ് അനാച്ഛാദനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ രവീന്ദ്രൻ റിപ്പോർട്ടും ട്രഷറർ ഹനീഫ ബേവിഞ്ച വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
വൈസ് പ്രസിഡൻ്റ് കുഞ്ഞാമദ് കാർ ബൊട്ടീക് സ്വാഗതവും സെക്രട്ടറി ശിഹാബ് ബാരിക്കാട് നന്ദിയും പറഞ്ഞു. കണ്ടത്തിൽ കണ്ണൻ, മുനീർ സി പി, ഹരികുമാർ, അബ്ദുൽ ഹമീദ്, വനിതാ വിംഗ് പ്രസിഡൻ്റ് ലീലാ തമ്പാൻ, യൂത്ത് വിംഗ് പ്രസിഡണ്ട് ജെയ്സൺ തോമസ്, അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു
0 Comments