നൂറുമേനി വിജയത്തിളക്കവുമായി ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ

LATEST UPDATES

6/recent/ticker-posts

നൂറുമേനി വിജയത്തിളക്കവുമായി ചിത്താരി ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ



കാഞ്ഞങ്ങാട്; ഇക്കഴിഞ്ഞഎസ്എസ്എൽസി  പരീക്ഷയിൽ നൂറുമേനി വിജയവുമായി ചിത്താരി ജമാ അത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ.  91 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 91 പേരും വിജയിച്ചു. ഫുൾ A+ നേടിയ 5 കുട്ടികളും 9ഉം 8 ഉം A+ നേടിയ 27 കുട്ടികളും സ്കൂളിൻ്റെ അഭിമാനതാരങ്ങളായി. എഴുതിയ എല്ലാ കുട്ടികളും 80% വും അതിന് മുകളിലും മാർക്ക് നേടി. 26 വർഷമായി നൂറുമേനി തിളക്കവുമായി വിജയഗാഥ തുടരുന്ന ഈ സ്‌കൂൾ ഒരു നാടിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് തിരി തെളിയിച്ചിരിക്കുകയാണ്. ചിട്ടയായ പരിശീലനം, സ്പെഷ്യൽ കോച്ചിംഗ്, മാനേജ്മെൻ്റിൻ്റെ ഇടപെടൽ, രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം, എല്ലാറ്റിലും ഉപരി ആത്മാർത്ഥതയുള്ള അധ്യാപകരും കുട്ടികളും, നാട്ടുകാരുടെ പരിപ്പൂർണ്ണ പിന്തുണയും നൂറുമേനി തിളക്കത്തിന്ന് സഹായകമായി.

Post a Comment

0 Comments