കാസർകോട്:എം എസ് എസ് കാസർകോട് യൂണിറ്റ് കസബ കടപ്പുറം സ്കൂളിലേക്ക് ബാഗ് വിതരണം നടത്തി.
എം എസ് എസ് ( മുസ്ലിം സർവീസ് സൊസൈറ്റി ) കാസറഗോഡ് യൂണിറ്റു ഫൈൻ പ്രിന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നെല്ലിക്കുന്ന് കസബ കടപ്പുറം യുപി സ്കൂളിലേക്ക് സൗജന്യ ബാഗ് വിതരണം എം എസ് എസ് ജില്ലാ സെക്രട്ടറി കബീർ ചെർക്കളം പ്രധാന അധ്യാപിക എം കെ ലസിതയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ ജി നാരായണൻ ആമുഖ പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ഹനീഫ് പി എം സ്വാഗതവും യൂണിറ്റ് സെക്രട്ടറി സമീർ ആമസോണിക്സ് . സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും പഴയകാല എം എസ് എസിന്റെ അംഗവുമായ സി എൽ ഹമീദ് മുഖ്യ അതിഥി ആയിരുന്നു വൈസ് പ്രസിഡന്റ് മുബാറക് അബു. നാസർ ലീൻ ഷോപ്പ്. സ്കൂൾ അധ്യാപകൻ മനോജ് കുമാർ. കെ ബാബു. ആര്‍ മുകുന്ദൻ. പ്രദേശവാസികളും വിദ്യാർത്ഥികളും പങ്കെടുത്തു.
0 Comments