കാഞ്ഞങ്ങാട് അരയി പുഴയിൽ 14 കാരൻ മുങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് അരയി പുഴയിൽ 14 കാരൻ മുങ്ങി മരിച്ചു




കാഞ്ഞങ്ങാട് : 14 കാരൻ പുഴയിൽ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകൻ ബി.കെ. മുഹമ്മദ് സിനാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ അരയി കാർത്തിക പുഴയിലാണ് അപകടം. മറ്റ് 2 കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി. നീന്തൽ അറിയാതിരുന്ന കുട്ടി പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു. ഒരു മണിക്കൂർ ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിലാണ്  കുട്ടിയെ കണ്ടെത്താനായത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു തൃക്കരിപ്പൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മാതാവ് സംസിയ. പിതാവ് ഓട്ടോ ഡ്രൈവർ ആണ്.

Post a Comment

0 Comments