സി.എച്ച്.അബൂബക്കർ ഹാജി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

സി.എച്ച്.അബൂബക്കർ ഹാജി അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

അജാനൂർ : മുസ്ലിം ലീഗിന്റെ നിറ സാന്നിധ്യവും സ്വതന്ത്ര കർഷക സംഘം അജാനൂർ പഞ്ചായത്ത് പ്രസിഡന്റുമായ സി.എച്ച്.അബൂബക്കർ ഹാജിയുടെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. അജാനൂർ പഞ്ചായത്ത് 22-ാംവാർഡ്‌ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർത്ത് ചിത്താരി മെട്രോ മുഹമ്മദ്‌ ഹാജി സൗധത്തിൽ വെച്ച് ചേർന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്‌ വൺഫോർ അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ പി.അബൂബക്കർ ഹാജി ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ബി.സലീം സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത്,പഞ്ചായത്ത് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,കെഎംസിസി നേതാവ് സി.ബി.കരീം,നോർത്ത് ചിത്താരി ജമാഅത്ത് പ്രസിഡണ്ട്‌ സി.മുഹമ്മദ്‌ കുഞ്ഞി ഹാജി,പ്രവാസി ലീഗ് നേതാവ് മുഹമ്മദ്‌ സുലൈമാൻ, ട്രഷറർ മുഹമ്മദ്‌ കുഞ്ഞി മുക്കൂട്,യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ജബ്ബാർ ചിത്താരി,വാർഡ്‌ മെമ്പർ ഹാജറ സലാം,സി.കെ.ആസിഫ്,മുഹമ്മദ്‌ അലി പീടികയിൽ,വി.പി.അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.സി.കെ.ശറഫുദ്ധീൻ നന്ദി പറഞ്ഞു.

Post a Comment

0 Comments