കാഞ്ഞങ്ങാട്: മര്‍ച്ചന്റ് അസോസിയേഷന്‍ (കെ.എം.എ) പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ സി.കെ. ആസിഫിന് അട്ടിമറി ജയം. ആസിഫിനെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു. 40 വോട്ടുകൾക്കാണ് വിജയം. 718 പേരായിരുന്നുവോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറി എം. വിനോദ് ആയിരുന്നു ഔദ്യോഗിക പക്ഷത്തിൻ്റെ സ്ഥാനാർത്ഥി .
രാവിലെ 11 മണി മുതല്‍ 4 മണിവരെ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ ആണ് വോട്ടെടുപ്പ് നടന്നത്. വരണാധികാരിയായി ജില്ലാ പ്രസിഡന്റ് അഹ്‌മദ് ഷെരീഫ് വോട്ടെടുപ്പ് നിയന്ത്രിച്ചു.
2024-26 വര്‍ഷത്തേക്കുള്ള പ്രസിഡണ്ടിനെയാണ് തെരഞ്ഞെടുത്തത്. കെ.എം.എ. ജനറല്‍ ബോഡിയോഗം വ്യാഴാഴ്ചയാണ് വ്യാപാരഭവനില്‍ ചേർന്നത്. സമവായംപരാജയപ്പെട്ടതോടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിനോദിൻ്റെ പേര് കെ.വി. ലക്ഷ്മണന്‍ നിര്‍ദ്ദേശിക്കുകയും പി.കെ. അബ്ദുല്ലകുഞ്ഞി പന്താങ്ങുകയും ചെയ്തു.
നിലവിലെ ഭരണ സമിതിയംഗം ആണ് ആസിഫ്.
സി.കെ. ആസിഫിന്റെ പേര് മഹേഷ് നിര്‍ദ്ദേശിക്കുകയും ചന്ദ്രന്‍ പിന്താങ്ങുകയുമുണ്ടായി. ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫിന്റെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് വരണാധികാരി കൂടിയായ ജില്ലാ പ്രസിഡണ്ട് വോട്ടെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡണ്ടിനെ മാത്രം തെരഞ്ഞെടുക്കുകയും ഭരണ സമിതി അംഗങ്ങളെയും മറ്റ് ഭരണ സമിതി അംഗങ്ങളെയും പ്രസിഡന്റ് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് കെ.എം.എയുടെ രീതി.
0 Comments