കാഞ്ഞങ്ങാട് : മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണം ലഭിക്കുവാനുള്ളള ഈ വർഷത്തെ അപേക്ഷ ഫോറം നൽകുവാനുള്ള അറിയിപ്പ് ഈ അധ്യായന വർഷം സ്കൂളുകൾ തുറന്നിട്ടും
നാളിത് വരെയായിട്ടും വന്നിട്ടില്ല
ഇനി അറിയിപ്പ് വന്ന് അപേക്ഷ സമർപ്പിച്ച്
ദിവസങ്ങൾ കാത്തു നിൽക്കേണ്ടിവരും
അപ്പോഴേക്കും മാസങ്ങൾ പിന്നിടും സർക്കാർ ഇതുവരെയും നടപടി സ്വീകരിക്കാത്തത്
പ്രതിഷേധാർഹമാണ്
സ്കൂളുകൾ തുറന്നു തൊഴിലാളികളുടെ മക്കൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത് സർക്കാർ ഈ അവസ്ഥ തുടർന്നാൽ തൊഴിലാളികൾക്ക് 'വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും
സർക്കാർ ഉടൻ പരിഹാരം കാണണമെന്ന്
മാണിക്കോത്ത്
സ്വതന്ത്ര തൊഴിലാളി യൂണിയൻ
പ്രസിഡൻ്റ്
കരീം മൈത്രി ആവശ്യപ്പെട്ടു
0 Comments