ഹയർ സെക്കൻഡറി, കോളജ് തലങ്ങളിൽ ലഹരി പരിശോധന കർശനമാക്കണം: എം എസ് എസ് കാഞ്ഞങ്ങാട് യൂണിറ്റ്

ഹയർ സെക്കൻഡറി, കോളജ് തലങ്ങളിൽ ലഹരി പരിശോധന കർശനമാക്കണം: എം എസ് എസ് കാഞ്ഞങ്ങാട് യൂണിറ്റ്




കാഞ്ഞങ്ങാട്: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് അധികൃതർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നും, ക്യാമ്പസിൽ ലഹരിയെത്തുന്നില്ലെന്നു ഉറപ്പു വരുത്താൻ ഹയർ സെക്കൻഡറി, കോളേജ് തലങ്ങളിൽ ലഹരി പരിശോധന നിർബന്ധമാക്കണമെന്നും എം എസ് എസ് കാഞ്ഞങ്ങാട് യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ജിദ്ദ കുഞ്ഞബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം
സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസ്സർ പി എം ഉൽഘാടനം ചെയ്തു. മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹംസ പാലക്കി മുഖ്യപ്രഭാഷണം നടത്തി. പി എം ഫൈസൽ, എ ഹമീദ് ഹാജി, സി കെ ആസിഫ് സംസാരിച്ചു. 
പുതിയ ഭാരവാഹികളായി  ഖാലിദ് സി പാലക്കി (പ്രസിഡൻ്റ്), അൻവർ ഹസ്സൻ ചിത്താരി (സെക്രട്ടറി) റിട്ടയേർഡ് ഡി വൈ എസ് പി ഹസ്സിനാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡൻ്റുമാർ പി എം ഫൈസൽ, ഹാറൂൺ ചിത്താരി, ജോയിൻ്റ് സെക്രട്ടറി ബക്കർ ഖാജ, എ കെ അബ്ദുല്ല.
ജില്ലാ സെക്രട്ടറി കബീർ ചെർക്കള തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി എം ഫൈസൽ സ്വാഗതവും ഹസ്സിനാർ നന്ദിയും പറഞ്ഞു.
ഫോട്ടോ: 
ഖാലിദ് സി പാലക്കി (പ്രസിഡൻ്റ്), 
അൻവർ ഹസ്സൻ ചിത്താരി (സെക്രട്ടറി) 
റിട്ടയേർഡ് ഡി വൈ എസ് പി ഹസ്സിനാർ (ട്രഷറർ)

Post a Comment

0 Comments