മുക്കൂട്: കാസർകോട് ജില്ല തർതീൽ ഹോളി ഖുർആൻ പ്രീമിയോ ജുലൈ 12 ന് മുക്കൂട് ഇമാം ഗസ്സാലി അക്കാദമിയിൽ നടക്കും. ജില്ലയിൽ 9 ഡിവിഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. മുക്കൂട് ഇമാം ഗസ്സാലി അക്കാദമിയിൽ നടന്ന സ്വാഗത സംഘ രൂപീകരണ കൺവെൻഷൻ സയ്യിദ് ഹാമിദ് അഹ്ദൽ തങ്ങളുടെ അധ്യക്ഷതയിൽ
എസ്.എസ്. എഫ്. കാസർകോട് ജില്ല ഫിനാൻസ് സെക്രട്ടറി റഈസ് മുഈനി ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് നംശാദ് വിഷയാവതരണം നടത്തി. ശിഹാബുദ്ദീൻ സഖാഫി ചർച്ചകൾക് നേതൃത്വം നൽകി. സഫ്വാൻ ഹിമമി, അബ്ദുല്ല സഖാഫി എരോൽ, ഷഫീഖ് ഹാശിമി സംബന്ധിച്ചു.
സ്വാഗത സംഘം ചെയർമാൻ ഷഫീഖ് കുന്നത്ത്, കൺവീനർ അഷ്‌റഫ് കെ.കെ, ഫിനാൻസ് കൺവീനർ സിദ്ധീഖ് കുന്നോത്ത് എന്നിവരെ തിരിഞ്ഞടുത്തു.
0 Comments