കേരള ബിൽഡിംഗ് ഓണർസ് വെൽഫെയർ അസോസിയേഷൻ കാസർകോട് മേഖല കമ്മിറ്റി മെമ്പർഷിപ്പ് വിതരണം തുടങ്ങി

LATEST UPDATES

6/recent/ticker-posts

കേരള ബിൽഡിംഗ് ഓണർസ് വെൽഫെയർ അസോസിയേഷൻ കാസർകോട് മേഖല കമ്മിറ്റി മെമ്പർഷിപ്പ് വിതരണം തുടങ്ങി



കാസർകോട്: കേരള ബിൽഡിംഗ് ഓണർസ് വെൽഫെയർ അസോസിയേഷൻ കാസർകോട് മേഖല കമ്മിറ്റി മെമ്പർഷിപ്പ് വിതരണം തുടങ്ങി. കേരള ബിൽഡിംഗ് ഓണർസ് വെൽഫെയർ അസോസിയേഷൻ കാസർകോട്  ജില്ലാ സെക്രട്ടറി പി എം ഫാറൂഖ്  സമീർ ആമസോണിക്സിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ നാസർ എസ് എം ലീൻ സംബന്ധിച്ചു. കെ സ്മാർട്ട്  അപാകതകൾ പരിഹരിക്കുക, വാടക കരാർ രജിസ്ട്രേഷൻ ചുമത്തിയ അമിത ഫീസ് ഒഴിവാക്കുക, കെട്ടിട വീട് പെർമിറ്റ്  അധിക വർദ്ധനവ് ലഘൂകരിക്കുക, വ്യാപാരി ലൈസൻസ് പുതുക്കുമ്പോൾ കെട്ടിടമുടമയുടെ അറിവോ സമ്മതമോ വേണമെന്ന് നിയമം കൊണ്ടുവരിക, അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾക്ക് പൂർണമായി ടാക്സ് ഒഴിവാക്കുക, വർഷംതോറും 5% നികുതി വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുക്കാൻ വേണ്ടിയാണ് കേരള ബിൽഡിംഗ് ഓണർസ് വെൽഫെയർ അസോസിയേഷൻ കാസർകോട് മേഖല കമ്മിറ്റിക്ക് രൂപം കൊടുത്തത്.

Post a Comment

0 Comments