കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലെ അശ്ലീല ​ഗ്രൂപ്പുകളിൽ പങ്കുവച്ച ഫോട്ടോ​ഗ്രാഫർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലെ അശ്ലീല ​ഗ്രൂപ്പുകളിൽ പങ്കുവച്ച ഫോട്ടോ​ഗ്രാഫർ പിടിയിൽ




കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ച മുന്‍ എസ്എഫ്ഐ നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കാലടി ശ്രീശങ്കര കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ രോഹിതിനെതിരെയാണ് നടപടി. ബിരുദ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം. ബിരുദ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന രോഹിത് അറസ്റ്റിലായത്.


പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള കാപ്ഷനോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. കോളേജിൽ പഠിച്ചിരുന്നപ്പോൾ എസ്‌എഫ്‌ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ഇത്തരത്തിൽ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നത്.

പൊലീസ് കസറ്റഡിയിലെടുത്ത രോഹിത്തിന്‍റെ രണ്ടു ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമുളള കേസ് രജിസ്റ്റര്‍ ചെയ്താണ് കാലടി പൊലീസ് രോഹിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപ്പോള്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇത്ര ഗൗരവതരമായ കുറ്റം ചെയ്തൊരു പ്രതിക്കെതിരെ സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമിട്ട് കേസെടുത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.

Post a Comment

0 Comments