അബുദാബി ∙ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ചുരുങ്ങിയത് 10 ലക്ഷം ദിർഹം പിഴ ചുമത്തുന്ന ഫെഡറൽ നിയമ ഭേദഗതി യുഎഇ പ്രഖ്യാപിച്ചു. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ നിയമത്തിലെ പ്രത്യേക വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. പുതിയ വ്യവസ്ഥകൾ പ്രകാരം നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ ഏതൊക്കെ?
∙ വർക്ക് പെർമിറ്റ് ഇല്ലാതെ ഒരു തൊഴിലാളിയെക്കൊണ്ട് ജോലിയെടുപ്പിക്കുകയോ, ജോലിക്ക് കൊണ്ടുവന്ന ശേഷം തൊഴില്‍ നൽകാതിരിക്കുന്ന തൊഴിലുടമകൾ.
∙ തൊഴിലാളികളുടെ അവകാശം തീർപ്പാക്കാതെ ബിസിനസ്സ് അവസാനിപ്പിക്കുന്ന തൊഴിലുടമകൾ
∙ നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്തവരെ നിയമിക്കുന്ന തൊഴിൽദാതാക്കൾ. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലുടമകൾ
∙ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലുടമകൾ.
∙ തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയത്തിൻ്റെ തീരുമാനത്തോട് വിയോജിപ്പു ണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും നിയമം അനുശാസിക്കുന്നു.
0 Comments