അബൂദബിയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് വീണ് യുവാവ് മരിച്ചു. കേരളത്തിന്റെ അതിർത്തി പ്രദേശമായ ദക്ഷിണ കർണാടകയിലെ ഉള്ളാളം പറ്റോരി സ്വദേശി ഉമ്മറിന്റെ മകൻ നൗഫൽ (26) ആണ് മരിച്ചത്.
അബൂദബിയിലെ സ്വകര്യ കമ്പനിയിൽ എ സി ടെക്നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു. ജോലിക്കിടെയാണ് അപകടം.
മാതാവ്: മറിയുമ്മ. സഹോദരങ്ങൾ: നാസർ, നിസാർ, നിഹാസ്, അൻസാർ, നുസാന.
ബനിയാസ് കേന്ദ്രീയ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments