കണ്ണൂര്‍ ജില്ലയെ നടുക്കി ഇരട്ടക്കൊല. മുഴക്കുന്ന് പൊലീസ് സ്റ്റഷന്‍ പരിധിയിലെ വിളക്കോട് തൊണ്ടന്‍ കുഴിയില്‍ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. .’ വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ (53), മകള്‍ സല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. അലീമയുടെ മകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സല്‍മയുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഴക്കുന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം ഉണ്ടായത്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ആക്രമണത്തിനിടെ ഷാഹുലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ