അതിഞ്ഞാൽ കോയാപള്ളി 15 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കു മാത്രമായുള്ള മീലാദ് ഫെസ്റ്റ് *ഇഷ്കെ റസൂൽ 2024* ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് കോയാപള്ളി മദ്രസ ഹാളിൽ വച്ച് നടക്കും. നിസ്വാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് ഖിറാഅത്,ഗാനം, പ്രസംഗം, അറബിക് കാലിഗ്രഫി എന്നീ ഇനങ്ങളിൽ മത്സരം നടക്കും. പരിപാടിയുടെ ബ്രോഷർ പ്രകാശനം അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡണ്ട് സി ഇബ്രാഹിം ഹാജി, വൈസ് പ്രസിഡണ്ട് എം എം മുഹമ്മദ് എന്നിവർ ചേർന്ന് കോയാപള്ളി കമ്മിറ്റി പ്രസിഡന്റ് കെ കെ അബ്ദുല്ലഹാജിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. അബ്ദുൽ കരീം മുസ്ലിയാർ, മാട്ടുമ്മൽ ഹസ്സൻ ഹാജി, പാലാട്ട് ഹുസൈൻ ഹാജി, സി സുലൈമാൻ ഹാജി,ആസിഫ് ഹന്ന, അഷ്റഫ് ഹന്ന, ബദറുദ്ദീൻ എൽ കെ, ഷബീർ ഹസ്സൻ , തസ്ലിം വടക്കൻ, ജാസിർ അബൂബക്കർ എന്നിവർ സംബന്ധിച്ചു
0 Comments