തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിെനതിരെ വിജിലൻസ് അന്വേഷണം. ഡി.ജി.പിയുടെ ശിപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിടുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം അടക്കം കാര്യങ്ങളാണ് വിജിലൻസ് അന്വേഷിക്കുക. കവടിയാറിലെ വീട് നിർമാണം അടക്കം അഞ്ച് കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്.
അന്വേഷണ സംഘം ആരെല്ലാം എന്നതടക്കമുള്ള കാര്യങ്ങൾ അടുത്ത ദിവസം തീരുമാനിക്കും.
സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെതിരെയും അന്വേഷണമുണ്ടാകും
0 Comments