ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽ പെട്ട യുവതിയെ രക്ഷപ്പെടുത്തിയ 12 കാരി വൈഭവിയെ പൂച്ചക്കാട് ശാഖ എസ് വൈ എസ് - എസ് കെ എസ് എഫ് എഫ് സ്വർണ്ണ പതക്കം നൽകി ആദരിക്കും

LATEST UPDATES

6/recent/ticker-posts

ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽ പെട്ട യുവതിയെ രക്ഷപ്പെടുത്തിയ 12 കാരി വൈഭവിയെ പൂച്ചക്കാട് ശാഖ എസ് വൈ എസ് - എസ് കെ എസ് എഫ് എഫ് സ്വർണ്ണ പതക്കം നൽകി ആദരിക്കും




ബേക്കൽ: മംഗ്ലൂരു കിന്നി ഗോളി യിൽ  മറിഞ്ഞ റിക്ഷയുടെ അടിയിൽ പെട്ട യുവതിയെ രക്ഷപ്പെടുത്തിയ 12 കാരി വൈഭവിയെ പൂച്ചക്കാട്ടുകാർ അനുമോദിക്കുന്നു.പൂച്ചക്കാട് ശാഖ എസ് വൈ എസ്- എസ് കെ എസ് എസ് എഫ് കമ്മിറ്റിയാണ് സ്വർണ പതക്കം നൽകി അനുമോദിക്കുന്നത്.

കിന്നി ഗോളി സെയ്ൻ്റ് മേരീസ് സെൻട്രൽ സ്ക്കൂളിലെ ഏഴാം തരം വിദ്യാർഥിനിയാണ് വൈഭവി. കഴിഞ്ഞ ആറാം തീയതി വൈകുന്നേരം ആറരയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് കുട്ടിയുടെ കൺമുന്നിൽ അപകടം നടന്നത്. മറിഞ്ഞ റിക്ഷ തനിയെ ഉയർത്തി ആദ്യം ഡ്രൈവറേയും പിന്നീട് രണ്ടും പേരും ചേർന്ന് വാഹനത്തിനിടിയിൽ നിന്ന്

യുവതിയേയും രക്ഷിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. സെപ്തംബർ 20 ആം തിയ്യതി വൈകുന്നേരം നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് ആദരവ് നൽകുന്നത്.

       സംഭവത്തി ശേഷം കുട്ടിയെ മംഗ്ലൂരു സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ വരുത്തി അനു മോദിച്ചിരുന്നു.


Post a Comment

0 Comments