കോളേജ് യൂണിയൻ വിജയികളെ അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

കോളേജ് യൂണിയൻ വിജയികളെ അനുമോദിച്ചു




സൗത്ത് ചിത്താരി ശാഖ യൂത്ത് ലീഗ്-എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2024-25 വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പടന്നക്കാട് സി.കെ നായർ കോളേജ് യൂണിയൻ ചെയർമാനായി വിജയിച്ച ശാമിലിനെയും സ്പോർട്സ് ക്യാപ്റ്റനായി വിജയിച്ച പി.ബി അഫ്സലിനെയും ആദരിച്ചു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ജംഷീദ് ചിത്താരി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി സി.കെ ഇർഷാദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ബഷീർ ചിത്താരി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി ശംസുദ്ധീൻ മാട്ടുമ്മൽ, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ബഷീർ മാട്ടുമ്മൽ എന്നിവർ ഉപഹാര സമർപ്പണം നടത്തി. ജനറൽ സെക്രട്ടറി സുബൈർ സി.പി, വൈസ് പ്രസിഡന്റ് അഹമ്മദ് കപ്പണക്കാൽ, യൂത്ത് ലീഗ് ജന. സെക്രട്ടറി മുബഷിർ സി.കെ, എം.എസ്.എഫ് ശാഖ സെക്രട്ടറി ഇമ്രാൻ, ഹാരിസ് സി.എം, അൻവർ ഹസ്സൻ,  ഹാറൂൺ സി.എച്ച്, നൗഫൽ.കെ, അനസ്.കെ, ഉസാമത് സി.കെ, ഫാറൂഖ് എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡന്റ് ഹനീഫ ബി.കെ നന്ദിയും പറഞ്ഞു.


Post a Comment

0 Comments