ചിത്താരി : കാഞ്ഞങ്ങാട് മണ്ഡലം ഇ ചന്ദ്രശേഖരൻ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി സെന്റർ ചിത്താരിയിൽ നിർമ്മിച്ചു നൽകിയ ലോ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിർവ്വഹിച്ചു. വാർഡ് മെമ്പർ സികെ ഇർഷാദിന്റെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷിജു മാഷ്, പി കെ അസീസ്, അഷ്‌റഫ് ബോംബെ, അനീഷ് എന്നിവർ സംബന്ധിച്ചു.
0 Comments