ഖത്തർ : തന്റെ ഷോപ്പിന് മുന്നിൽ ഒരാൾ നെഞ്ചുവേദനയെ തുടർന്ന് നിലത്തുവീണ കാഴ്ച കണ്ട അതിഞ്ഞാൽ സ്വദേശിയായ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനും വൈറ്റ് ഗാർഡ്, ഗ്രീൻസ്റ്റാർ ക്ലബ് അംഗവുമായ ശിഹാബ് ബടക്കാൻ പ്രാഥമിക സശ്രുഷകൾ നൽകിയതിനെ തുടർന്ന് നെഞ്ചുവേദന അനുഭവപ്പെട്ട വ്യക്തി ജീവിതത്തിലേക്കു തിരിച്ചു വന്നു.തൽ സമയം ഒരു മാലാഖയെ പോലെ കാരുണ്യ മനസ്സുമായി ഒട്ടും അന്താളിച്ചു നിൽക്കാതെ നെഞ്ചിൽ കൈ ആമർത്തിയും കൃത്രിമ ശ്വാസം നൽകിയും ഇടപെടൽ നടത്തിയ ശിഹാബിന്റെ പ്രവർത്തനമാണ് ഒരു മനുഷ്യന് ജീവനോടെ തിരിച്ചു വരാൻ സഹായകമായത്. തന്റെ നാട്ടുകാരനോ, മതക്കാരനോ എന്നൊന്നും നോക്കാതെ ഇടപെടൽ നടത്തിയ ശിഹാബ് ബടക്കൻ നാട്ടിനും പ്രസ്ഥാനത്തിനും അഭിമാനമായി മാറി.
0 Comments