ചീമേനി റോഡിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചു

LATEST UPDATES

6/recent/ticker-posts

ചീമേനി റോഡിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചു



ചെറുവത്തൂർ: ചെറുവത്തൂർ ചീമേനി റോഡിൽ ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് കളക്ടറേറ്റ് ജീവനക്കാരൻ മരിച്ചു. ചീമേനി അത്തൂട്ടിയിൽ താമസക്കാരനും ഭീമനടി വാഴപ്പള്ളി സ്വദേശിയുമായ ടി അഷ്റഫ് (49) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ആനിക്കാടിയിൽ വച്ചാണ് അപകടം നടന്നത്. അഷ്‌റഫ്‌ സഞ്ചരിച്ച  സ്കൂട്ടിയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഷറഫിനെ ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രക്കാരൻ നിടുമ്പ സ്വദേശി അഖിലി(22)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളക്ടറേറ്റിലെ എസ്.സി എസ്.ടി സെക്ഷൻ ജീവനക്കാരനാണ് മരണപ്പെട്ട അഷ്റഫ്. ഹിമാം അത്തൂട്ടി ചാരിറ്റി സംഘടനയുടെ കാര്യദർശിയും മുസ്ലിം ലീഗ് പോഷക ഘടകം എസ്ഇയു ജില്ല സെക്രട്ടറിയും അത്തൂട്ടി ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്. പരേതനായ നാലുപുരപ്പട്ടിൽ ഇബ്രാഹിമിന്റെയും തേളപ്പുറത്ത് നഫീസത്തിന്റെയും മകനാണ്. ഭാര്യ: എ.പി.കെ.റസിയ. മക്കൾ: അർഫാന, അഷ്ഫാക്, റഫീത. മരുമകൻ: മെഹബൂബ് (പുളിങ്ങോം). സഹോദരങ്ങൾ: സുബൈർ (ജില്ലാ കോടതി ജീവനക്കാരൻ), റസിയ, പരേതയായ റംലത്ത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച വൈകുന്നേരം നാലിന് അത്തൂട്ടി മൊയ്തിൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

Post a Comment

0 Comments