കാഞ്ഞങ്ങാട്: ഭൂമി തരം മാറ്റം അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25ന് ഉച്ചയ്ക്ക് 12ന് റവന്യൂ മന്ത്രി കെ രാജന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘാടക സമിതി രൂപീകരിച്ചു. ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ ചെയര്‍മാനും സബ് കലക്ടര്‍ പ്രതീക് ജയിന്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് സബ് കളക്ടര്‍ പ്രതീക് ജെയിന്‍ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികള്‍-സംഘാടക സമിതി ചെയര്‍പേഴ്സണ്‍ കെ വി സുജാത ടീച്ചര്‍, വൈസ് ചെയര്‍മാന്‍മാര്‍ ബില്‍ടെക് അബ്ദുള്ള, കെ ലത, അശോക് കുമാര്‍, കെ കെ ജാഫര്‍, കെ കെ ബാബു, കണ്‍വീനര്‍ പ്രതീക് ജെയിന്‍, സബ് കളക്ടര്‍, കാഞ്ഞങ്ങാട് ജോയിന്‍ കണ്‍വീനര്‍മാര്‍ എന്‍ ബാലകഷ്ണന്‍, പിപി രാജു, കെ അനീശന്‍.
0 Comments