ഷാർജ: യു എ ഇ ഉപ്പളക്കാർ കൂട്ടായ്മയുടെ ബൈദല ട്രോഫിക്ക് വേണ്ടിയുള്ള യു പി എൽ ചാപ്റ്റർ-ടു ക്രിക്കറ്റ് ടൂർണമെന്റിന്റെ വാശിയും ആവേശവും നിറഞ്ഞ ഫൈനലിൽ ലഗാൻ എസ് എൻ ടീമിന് മിന്നും വിജയം. ടീം ആർ ജി ബി ബേക്കൂർ ആണ് റണ്ണേഴ്‌സ് അപ്പ്. ഉപ്പളക്കാർ പ്രീമിയർ ലീഗിന്റെ ഭാഗമായി നടന്ന ഡ്രൈവ് സെവൻ ട്രോഫിക്ക് വേണ്ടിയുള്ള ഗല്ലി ചാമ്പ്യൻസ് ലീഗിൽ ഉദ്യാവർ ക്രിക്കറ്റേഴ്സ് ജേതാക്കളായി. അപ്‌നാ ഗല്ലി ആണ് റണ്ണേഴ്‌സ് അപ്പ്. എസ് എൻ ഫ്രണ്ട്സിന്റെ നിയാസ് ജാക്ക്റോസ് ബെസ്റ്റ് ബാറ്റ്സ്മാൻ, മോസ്റ്റ് വാല്യൂഅബ്ൾ പ്ലേയർ അവാർഡുകൾക്ക് അർഹനായി. ആർ ജി ബി ബേക്കൂറിന്റെ നസീർ ചെറുഗോളി ടൂർണമെന്റ് ഹീറോ ആയും ആർ ജി ബിയുടെ തന്നെ സലാഹ് ബെസ്റ്റ് ബോളറായും തിരഞ്ഞെടുക്കപ്പെട്ടു. യു എ ഇയിൽ വസിക്കുന്ന ഉപ്പളയിലെയും പരിസര ഗ്രാമങ്ങളിലെയും പ്രവാസികളുടെ കൂട്ടായ്മയായ യു എ ഇ ഉപ്പളക്കാർ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന ഉപ്പളക്കാർ പ്രീമിയർ ലീഗ് ചാപ്ടർ-ടു വിന്റെ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ഉപ്പളക്കാർ പരിധിയിലെ എട്ട് ടീമുകളാണ് മത്സരിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത താരങ്ങളെ ലേലം വിളിയിലൂടെയാണ് ഓരോ ടീമും സ്വന്തമാക്കിയത്. ദുബൈ കെ എം സി സി നേതാക്കളായ അഡ്വ. ഇബ്രാഹിം ഖലീൽ, സലാം കന്യപ്പാടി, ഇബ്രാഹിം ബേരികെ എന്നിവരും ബിസിനസ് മേഖലയിൽ നിന്നുള്ള തൈമൂർ താരിഖ്, അസീസ് അയ്യൂർ, അബ്ദുല്ല ഡ്രൈവ് സെവൻ, അബ്ദുള്ള കൈസർ, ഹനീഫ് ഉപ്പള ഗേറ്റ്, ജബ്ബാർ ബൈദല, ഷാഫി ഗേറുകട്ടെ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഭാരവാഹികളായ സിദ്ദീഖ് ബപ്പായിത്തൊട്ടി, സുബൈർ കുബണൂർ, ഖാലിദ് മണ്ണങ്കുഴി, ഇദ്‌രീസ് അയ്യൂർ, ഇഖ്ബാൽ പള്ള, ജമാൽ പുതിയോത്ത്, അബ്ദുള്ള പുതിയോത്ത്, ആബിദ് ബപ്പായിത്തൊട്ടി, അൻവർ മുട്ടം, അഷ്‌ഫാൻ കുക്കാർ, ആഷിക് ഉപ്പള, അഷ്പാക് സിറ്റിസൺ, റഫീഖ് ബപ്പായിത്തൊട്ടി, റഹീം ഉപ്പള ഗേറ്റ്, സജ്ജാദ് മണിമുണ്ട, സർഫ്രാസ് സിറ്റിസൺ, ശഹീദ് ഉപ്പള, താഹിർ ബപ്പായിതൊട്ടി, റഹീം എച്ച് എൻ, ഹനീഫ് ഷെയ്ഖ് ഗ്യാസ്ടെക്, ജാവീദ് ഉപ്പള, ഖലീൽ പാൽ, ഇഖ്‌ബാൽ പച്ചിലംപാറ, ശരീഫ് എ പി, ഫാറൂഖ് ഒളിമ്പിയ, സൈഫു ഉപ്പള, സീഷാൻ മണിമുണ്ട തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments