18 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട സഫിയക്ക് ഇനി പള്ളിക്കാട്ടിൽ അന്ത്യനിദ്ര

18 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട സഫിയക്ക് ഇനി പള്ളിക്കാട്ടിൽ അന്ത്യനിദ്ര



കാസർകോട്: 2006ൽ ഗോവയിൽ വെച്ച് കൊല്ലപ്പെട്ട 13കാരിയുടെ മയ്യിത്ത് 18 വർഷങ്ങൾക്ക് ശേഷം ഇസ്‍ലാമിക വിധി പ്രകാരം ഖബറടക്കി. കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിശുമ്മയുടെയും മകൾ സഫിയയുടെ തലയോട്ടിയാണ് ബന്ധുക്കൾ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഇസ്‍ലാമിക വിധി പ്രകാരം ഖബറടക്കിയത്. പുത്തിഗെ മുഹിമ്മാത്തിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കൊടഗ് അയ്യങ്കേരി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. മുഹിമ്മാത്ത് ജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് മുഹിമ്മാത്ത് വൈസ് പ്രിൻസിപ്പൽ വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി നേതൃത്വം നൽകി. കേസിൽ തെളിവായി സൂക്ഷിച്ച തലയോട്ടി മാതാപിതാക്കൾക്കു വിട്ടുനൽകാൻ കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

Post a Comment

0 Comments