പ്രസവ പരിചരണകേന്ദ്രത്തി​ലെ യുവതിയുടെ നഗ്നദൃശ്യങ്ങൾ കാമുകനയച്ചു; ജീവനക്കാരി അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പ്രസവ പരിചരണകേന്ദ്രത്തി​ലെ യുവതിയുടെ നഗ്നദൃശ്യങ്ങൾ കാമുകനയച്ചു; ജീവനക്കാരി അറസ്റ്റിൽ




 പ്രസവപരിചരണകേന്ദ്രത്തിൽനിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ വിദേശത്തുള്ള തന്റെ കാമുകന് വിഡിയോ കാളിലൂടെ അയച്ച സംഭവത്തിൽ പ്രതിയെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രത്തിലെ ജീവനക്കാരിയായ മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയാണ് (24) അറസ്റ്റിലായത്.


വെളിയങ്കോട്ടെ പ്രസവപരിചരണകേന്ദ്രത്തിൽ കുഴമ്പ് തേച്ചിരിക്കുന്ന യുവതിയുടെ നഗ്നചിത്രങ്ങളാണയച്ചത്. മറ്റൊരു സ്ത്രീയാണ് ഇത് യുവതിയുടെ ശ്രദ്ധയിൽപെടുത്തിയത്.


ഇവരുടെ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ ജീവനക്കാരിയുടെ ഫോണിൽനിന്ന് തെളിവ് കണ്ടെത്തിയതോടെ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ കോടതിയിൽ ഹാജരാക്കി. ഇവരുടെ കാമുകനെതിരെയും കേസെടുത്തു.

Post a Comment

0 Comments