പഞ്ചായത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ മോഷണം പോയി; അധികൃതര്‍ അറിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞ്

പഞ്ചായത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ മോഷണം പോയി; അധികൃതര്‍ അറിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞ്



കാസര്‍കോട്: കീഴൂര്‍ കടപ്പുറത്ത് ചെമ്മനാട് പഞ്ചായത്ത് അധികൃതര്‍ സ്ഥാപിച്ച സി സി ടി വി ക്യാമറ മോഷണം പോയി. പഞ്ചായത്ത് സെക്രട്ടറി എം കെ ആല്‍ഫ്രഡ് നല്‍കിയ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബര്‍ ഒന്നിനും 15നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. എന്നാല്‍ ക്യാമറ മോഷണം പോയ വിവരം അധികൃതര്‍ അറിഞ്ഞിരുന്നില്ല. ഡിസംബര്‍ 7ന് ആണ് പഞ്ചായത്ത് സെക്രട്ടറി മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. 10,000 രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയില്‍ പറയുന്നു.

Post a Comment

0 Comments