കാഞ്ഞങ്ങാട് : കേരളത്തിലെ സെവെൻസ് ഫുട്ബോൾ മത്സരരംഗത്തു പുതുചരിത്രം കുറിച്ച മെട്രോ കപ്പ് സീസൺ 1 നു ശേഷം കലാ -കായിക സാംസ്‌കാരിക മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഹസീന ആർട്സ് & സ്പോർട്സ് ക്ലബ്, എന്നും മായാത്ത പുഞ്ചിരിയുമായി ജനഹൃദയങ്ങൾ കീഴടക്കിയ ജീവകാരുണ്യമയൻ മർഹൂം: മെട്രോ മുഹമ്മദ് ഹാജിയുടെ നാമദേയതിൽ ചിത്താരി ജമായത് സ്റ്റേഡിയത്തിൽ വെച്ച് 2025 ജനുവരി 15 മുതൽ നടത്തപ്പെടുന്ന മെട്രോ കപ്പ് സീസൺ 2വിന്റെ ഫണ്ട് റൈസിങ് ഉദ്ഘാടനം അംസാർ ഗ്രൂപ്പ് എം ഡി നിസാർ മുക്കൂട് സംഘാടക സമിതി കൺവീനവർ ബഷീർ ബേങ്ങച്ചേരി, ട്രഷറർ റംഷീദ് സി എന്നിവർക്ക് നൽകി കൊണ്ടു നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ മൻസൂർഹോസ്പിറ്റൽ ചെയർമാൻ സി കുഞ്ഞാമദ് പാലക്കി, സികെ കുഞ്ഞഹമ്മദ്, സുബൈർ ബ്രിട്ടീഷ്, വാർഡ്മെമ്പർ ഹാജിറ സലാം, എ ഹമീദ് ഹാജി, പി കാര്യമ്പു, സി ബി കരീം, മുഹമ്മദലി പിടികയിൽ, ആസിഫ് സി കെ, ഹുസൈൻ സി എച്ച്, നൗഷാദ് സി എം, നാസർ കൊട്ടിലങ്ങാട്, ഹാരീസ് മുനിയൻകോട്, ഫൈസൽ ചിത്താരി, ജബ്ബാർ ചിത്താരി, ഖാദർ പി.വി, ഹാരിസ് സി.എച്ച്, അസീസ്, ജുനൈദ് പീടികയിൽ, അബു ഒ.ക്കെ,റിയാൻ സി ബി,അലി തൈവളപ്പിൽ,ഖാലിദ് ചോപ്പാട്ടി,ഫർഹാൻ ചിത്താരി സ്റ്റോർ എന്നിവർ സംബന്ധിച്ചു. കൺവീനർ ബഷീർ ബേങ്ങച്ചേരി സ്വാഗതവും ക്ലബ് സെക്രട്ടറി നിസാം നന്ദിയും പറഞ്ഞു
0 Comments