കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച 19 കാരൻ പിടിയിൽ. മധുർ ഉളിയത്തടുക്ക സ്വദേശി റഹീസ് അഹമ്മദ്(19) ആണ് പിടിയിലായത്. കാസർകോട് നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പരിശോധനക്കിടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിൽ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കഴിഞ്ഞ മാസം 28 നാണ് വാഹനം മോഷണം പോയ പരാതി പ്രകാരം ഹോസ്ദുർഗ്ഗ് പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments