കാഞ്ഞങ്ങാട് : ഇന്നലെ രാത്രി ദേശീയ പാതയിൽപടന്നക്കാട് രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയലോറി അഞ്ച് വാഹനങ്ങളിൽ ഇടിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് കടപ്പുറം മാടിക്കാലിലെ സാദിഖിൻ്റെ മകൻ ആഷിഖ് 20, വടകര മുക്കിലെ തൻവീൻ34 എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരുടെയും മൃതദേഹം ജില്ലാ ശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഖബറടക്കും. രാത്രി 9.30 ന് റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം. ബൈക്കിന് സമീപം നിൽക്കുകയായിരുന്ന ഇരുവരും. നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്ന കെ.എ 28 ഡി. 99 75 നമ്പർ ലോറി, നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന എം. എച്ച് 10 ഡിടി 5096നമ്പർ ലോറിയിൽ ഇടിച്ച് നിയന്ത്രണം വിടുകയും റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കെ.എൽ 58 എ എച്ച് 8 106 നമ്പർ കാറിൽ ഇടിച്ച് കാറിന് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്കിലും ഇടിച്ചു. ഇതിന് ശേഷം ടി . എൻ47 എ . ആർ5952 നമ്പർ ലോറിയിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ കെ എ 28 ഡി 99 75 നമ്പർ ലോറി ഡ്രൈവർക്കെതിരെയാണ് കേസ്.
0 Comments