കാഞ്ഞങ്ങാട് : വനിതാ ലീഗ് സംസ്ഥാന ട്രഷററും അജാനൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിൽ നാല് പതിറ്റാണ്ടുകാലം ജ്വലിച്ചു നിൽക്കുകയും ചെയ്ത പി.പി.നസീമ ടീച്ചറുടെ സ്മരണാർത്ഥം സൗത്ത് ചിത്താരി ഗ്രീൻ സ്റ്റാർ ജി.സി.സി കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് വാട്ടർ കൂളർ നൽകി. ജില്ലാ മെഡിക്കൽ സൂപ്രണ്ട് ഡോ ജീജ എം.പി ആദ്യക്ഷത വഹിച്ചു.പി. കുഞ്ഞബ്ദുള്ള ഹാജി വാട്ടർ കൂളർ ആശുപത്രിക്ക് സമർപ്പിച്ചു.ആശുപത്രിക്ക് അനുയോജ്യമായ ചൂടും നോർമലും തണുപ്പും സംഭരിക്കുന്ന തൽക്ഷണം ശുദ്ധീകരിക്കുന്ന വാട്ടർ കൂളറാണ് നൽകിയത്. ചിത്താരി വാർഡ് മെമ്പർ സി. കെ.ഇർഷാദ് സ്വാഗതം പറഞ്ഞു.ഹെൽത്ത് ഇസ്പെക്ടർ മുരളീധരൻ,മെഡിക്കൽ ഓഫീസർ രാജു. ഹെഡ് ക്ലർക്ക് സിജി മാത്യു,അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ ചിത്താരി,കുവൈത്ത് കെഎംസിസി ഭാരവാഹി സി.കെ. കരീം,എം. എസ്.എഫ് ജില്ലാ ട്രഷറർ ജംഷീദ് ചിത്താരി,നഗരസഭ കൗൺസിലർ ടി.മുഹമ്മദ് കുഞ്ഞി,വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും കൗൺസിലരുമായ ടി. കെ.സുമയ്യ, സെക്രട്ടറി ആയിഷ ഫർസാന,ചിത്താരി ഡയാലിസിസ് വൈസ് ചെയർമാൻ ശരീഫ് മിന്നാ, യൂത്ത് വോയ്‌സ് പടിഞ്ഞാർ ഭാരവാഹി ഷംസുദീൻ ആറങ്ങാടി, നാസർ എം. കെ,സമീർ എം.എ, നൗഷാദ് മുല്ല തുടങ്ങിയവർ സംബന്ധിച്ചു
0 Comments