‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം സ്റ്റിക്കർ വേണ്ട’; ഉത്തരവ് പിന്‍വലിക്കും

‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം സ്റ്റിക്കർ വേണ്ട’; ഉത്തരവ് പിന്‍വലിക്കും



തിരുവനന്തപുരം∙ ഓട്ടോറിക്ഷകളിൽ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ യാത്ര സൗജന്യമാക്കുവാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ. ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവാണ് പിൻവലിക്കുന്നത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തൊഴിലാളി യൂണിയന്‍ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കു പിന്‍വലിക്കും.

മാര്‍ച്ച് ഒന്നു മുതലാണ് ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. നടപടിക്കെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് പണിമുടക്ക് തീരുമാനിച്ചത്. ഫെയര്‍ റീഡിങ് പ്രദർശിപ്പിക്കുന്ന മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ ‘യാത്ര സൗജന്യം’ എന്ന് രേഖപ്പെടുത്തണമെന്നായിരുന്നു നിർദേശം. മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഡ്രൈവറുടെ സീറ്റിനു പുറകിലായി യാത്രക്കാര്‍ക്ക് കാണാനാകുന്ന വിധത്തിൽ പതിക്കണമെന്നായിരുന്നു നിര്‍ദേശം.

Post a Comment

0 Comments