മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി നേതൃ സംഗമം നടത്തി

മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് കമ്മിറ്റി നേതൃ സംഗമം നടത്തി



അജാനൂർ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത്  കമ്മിറ്റി നേതൃ സംഗമം സംഘടിപ്പിച്ചു.  അതിഞ്ഞാൽ കോയപ്പള്ളി അൽ മജ്‌ലിസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി. ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു . മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുബാറക്ക് ഹസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് വിഷയാവതരണം നടത്തി. മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പ്രവർത്തക സമിതി അംഗങ്ങൾ, വാർഡ്‌ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ,പോഷക സംഘടന ഭാരവാഹികൾ, വാർഡ്‌ മെമ്പർമാർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാർഡുകളിൽ പ്രവർത്തനം ശക്തിപ്പെടുത്താനും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള ക്യാമ്പ് സംഘടിപ്പിക്കാനും,വാർഡ്‌ വിഭജനത്തിന്റെ ഭാഗമായി വിഭജിച്ച വാർഡുകളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനും യോഗം തീരുമാനിച്ചു. 

മാണിക്കോത്ത്'പഴയ പള്ളികുളത്തിൽ വീണ് മരണപ്പെട്ട കൊച്ച് കുട്ടികളായ അഫ്നസിനും, അൻവറിനും വേണ്ടി പ്രാർത്ഥനടത്തി . ഡി. എ. പി. എൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കുഞ്ഞബ്ദുള്ള കൊളവയലിനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം സി. ടി. അഹമ്മദലി സമ്മാനിച്ചു. പ്ലസ്ടു പരീക്ഷയിൽ സയൻസിൽ 1200റിൽ 1200 മാർക്ക് വാങ്ങി വിജയിച്ച ദേവികക്കുള്ള സ്നേഹോപഹാരം ബഷീർ വെള്ളിക്കോത്ത് കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗിൽ ഒഴിവ് വന്ന സെക്രട്ടറി സ്ഥാനത്തേക്ക് സി.എച്ച്. ഹംസയെ  തിരഞ്ഞെടുത്തു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹമീദ് ചേരെക്കാടത്ത്, സെക്രട്ടറി പി. എം. ഫാറൂഖ്, സി. മുഹമ്മദ്‌ കുഞ്ഞി,എ. ഹമീദ് ഹാജി,പി. കരീം, ഹസൈനാർ മുക്കൂട്, മുഹമ്മദ്‌ കുഞ്ഞി കപ്പണക്കാൽ,ഖാലിദ് അറബികാടത്ത്, ഷംസുദീൻ മാട്ടുമ്മൽ,സി എച്ച്. ഹംസ,ബഷീർ കല്ലിങ്കാൽ, മുഹമ്മദ്‌ സുലൈമാൻ, പി.എം. ഫൈസൽ,പി. അബൂബക്കർ ഹാജി,ശറഫുദ്ധീൻ സി.കെ, അയ്യൂബ് പി. എച്ച്,എം. പി. നൗഷാദ്, നദീർ കൊത്തിക്കാൽ, ജംഷീദ് കുന്നുമ്മൽ,ജാസിം പാലായി,ഉസ്മാൻ ഖലീജ്,കരീം കൊളവയൽ, അബൂബക്കർ കൊളവയൽ, സി.കെ. ഇർഷാദ്, ഇബ്രാഹിം ആവിക്കൽ,ആയിഷ ഫർസാന, ഷീബാ ഉമർ, സി. കുഞ്ഞാമിന, ഹാജറ സലാം, ഷക്കീല ബദറുദ്ധീൻ, മാണിക്കോത്ത് അബൂബക്കർ, കരീം മൈത്രി,ലീഗ് മജീദ്,കെ.കെ. അബ്ദുള്ള ഹാജി, മൊയ്‌ദീൻ കുഞ്ഞി മട്ടൻ, ഷുക്കൂർ പള്ളിക്കാടത്ത്, സി. എച്ച്. സുലൈമാൻ ഹാജി, കെ. കെ.ഫസലു,സി.വി. മുഹമ്മദ്‌ കുഞ്ഞി, പി. കുഞ്ഞബ്ദുള്ള ഹാജി പാലായി,എം. എ.റഹ്മാൻ,താഹ മാട്ടുമ്മൽ, ഹമീദ്, ബഷീർ മാട്ടുമ്മൽ, സി.പി. സുബൈർ, ഹമീദ് മുക്കൂട്,സി. ബി. സലീം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു . കെ. എം. മുഹമ്മദ്‌ കുഞ്ഞി നന്ദി പറഞ്ഞു

Post a Comment

0 Comments