കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ തുടരും; കാസർകോഡ് ജില്ലയടക്കം മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ തുടരും; കാസർകോഡ് ജില്ലയടക്കം മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്




സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതി തീവ്രമഴ തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ നാളെ ഇടുക്കി,കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇപ്രകാരമാണ്.


മേയ് 29 വ്യാഴം: പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്


മേയ് 30 വെള്ളി: ഇടുക്കി, കണ്ണൂർ, കാസർഗോഡ്​


ഓറഞ്ച് അലർട്ട്


മേയ് 29 വ്യാഴം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം


മേയ് 30 വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

Post a Comment

0 Comments