ബിഹാറിന് മുകളിലായി ന്യുനമർദം; കേരളത്തിൽ അടുത്ത 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബിഹാറിന് മുകളിലായി ന്യുനമർദം; കേരളത്തിൽ അടുത്ത 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത




തിരുവനന്തപുരം: ബിഹാറിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 7 ദിവസം മഴയ്ക്ക് സാധ്യത. ജൂൺ 22 മുതൽ 26 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

Post a Comment

0 Comments