കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ മുന്‍ പ്രസിഡന്റ് എം.വി ദാമോദരന്‍ 29ാം ചരമവാര്‍ഷിക ദിനവും പ്രസ് ഫോറം അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്, പ്ലസ്ടു വിജയികളായവര്‍ക്കുള്ള അനുമോദനവും പ്രസ് ഫോറം ഹാളില്‍ നടന്നു. പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. നെഹ്‌റു കോളേജ് അസി.പ്രഫസര്‍ ഡോ.വി.വിജയകുമാര്‍ അനുമോദനം ഉദ് ഘാടനം ചെയ്തു.
ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.പി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.പ്രസ് ഫോറം അംഗങ്ങളുടെ ഫോണ്‍ ഡയറക്ടറി മന്‍സൂര്‍ ഹോസ്പിറ്റല്‍ എം.ഡി ഷംസുദ്ധീന്‍ പാലക്കി മാരുതി ഇന്‍സ്റ്റ്യുട്ട് ഓഫ് മെഡിക്കല്‍ ആന്റ് ടെക് നോളജി എജ്യുക്കേഷന്‍ എം.ഡി. എസ്.പി ഷാജിക്ക് നല്‍കി പ്രകാശനം ചെയ്തു ചടങ്ങില്‍ വെച്ച് പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഷയത്തില്‍ 1200 ല്‍ 1200 മാര്‍ക്ക് വാങ്ങിയ പി ദേവിക, പ്രസ് ഫോറം അംഗങ്ങളുടെ മക്കളില്‍ വിജയികളായ കെ.വി ശ്രീലക്ഷ്മി, ഫിദ ഫാത്തിമ, ഒ.വി ശിവനന്ദന, അദ്വൈത് മോഹന്‍, കെ.ദേവ് ജ്യോത്, മുഹമ്മദ് റബി, കെ കാര്‍ത്തിക്, ടി.എന്‍ സുതീര്‍ത്ഥ് എന്നിവ രെ അനുമോദിച്ചു. ചടങ്ങില്‍ ബഷീര്‍ ആറങ്ങാടി, കെ ബാബു, ടി മുഹമ്മദ് അസ്ലം, ടി.കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു
0 Comments