പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു; കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു; കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്



കാഞ്ഞങ്ങാട്: പഠനത്തില്‍ പിന്നോക്കം പോയ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയനാക്കിയ ഡോക്ടര്‍ക്കെതിരെ ചന്തേര പൊലീസ് പോക്‌സോ കേസെടുത്തു. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ക്കെതിരെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. 2023 സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാന്‍ മിടുക്കിയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഇടക്കാലത്ത് പഠനത്തില്‍ നിന്നു പിന്നോട്ടു പോയി. അധ്യാപികമാര്‍ എത്ര ചോദിച്ചിട്ടും ഇതിനുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടറുടെ കാഞ്ഞങ്ങാട്ടുള്ള വീട്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന കൗണ്‍സിംലിംഗ് സെന്ററില്‍ എത്തിച്ചു. കൗണ്‍സിലിംഗ് നടത്തുന്നതിനിടയില്‍ ഡോക്ടര്‍ പെണ്‍കുട്ടിയെ ആലിംഗനം ചെയ്യുകയും മറ്റും ചെയ്യുകയായിരുന്നുവത്രെ. പെണ്‍കുട്ടി ഭയം കാരണം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പ്ലസ്ടുവിനു പഠിക്കുന്ന പെണ്‍കുട്ടിയെ വീണ്ടും കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവം പുറത്തായത്. ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സംഭവം നടന്നത് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അങ്ങോട്ട് മാറ്റുമെന്നാണ് സൂചന.

Post a Comment

0 Comments