കാഞ്ഞങ്ങാട്: സി.എച്ച് സെന്ററുകള്‍ സി.എച്ച് മുഹമ്മദ് കോയയുടെ എക്കാല ത്തെയും മഹാനായ നേതാവിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്ന സേവന കേന്ദ്രങ്ങളാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ മെട്രോ മുഹമ്മദ് ഹാജി മെ മ്മോറിയല്‍ ഡയലിസസ് സ്‌കീം ആസ്ഥാന മന്ദിര ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ മനുഷ്യര്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു സി.എച്ച് മുഹമ്മദ് കോയ. അ ദ്ദേഹത്തിന്റെ മരണത്തിന് ശേഷം ആ തരത്തില്‍ തന്നെ സാധാരണകാര്‍ക്ക് വേണ്ടി സി.എച്ച് സെന്ററുകള്‍ സംസ്ഥാനത്ത് ഉടനീളം മുസ്ലിംലീഗ് പ്രസ്ഥാനം സ്ഥാപിച്ചു വെന്നും സ്വാദിഖലി തങ്ങള്‍ കൂട്ടി ചേര്‍ത്തു. സി.എച്ച് മുഹമ്മദ് കോയ തന്റെ ഭരണ കാലഘട്ടങ്ങളില്‍ മ തേതരത്വം ഉയര്‍ത്തിപ്പിടിച്ചു വെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തി.മെട്രോ മുഹമ്മദ് ഹാജി ഡയലിസസ് കേന്ദ്രം മുസ്ലിംലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.എച്ച് അസ്ലം സ്മാരക എക്‌സിക്യൂട്ടീവ് ഹാള്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് കുഞ്ഞി സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു ജനറൽ കൺവിനർ വൺ ഫോർ അബ്ദുൽ റഹ്‌മാൻ ഹാജി സ്വാഗതം പറഞ്ഞു
ട്രഷറര്‍ സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ഥന നടത്തി. ഹാഫിസ് ജലാലുദ്ധീന്‍ ജലാലി ഖിറാഅത്ത് നടത്തി. ഏ.കെ.എം അഷ്‌റഫ് എം.എല്‍.എ, കുടുംബശ്രീ ഡയരക്ടര്‍ എച്ച് ദി നേശ്, കണ്ണൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കരീം ചെളാരി, മുന്‍ ഡി.വൈ.എസ്.പി ടി.പി രജ്ഞിത്ത്, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എന്‍.എ ഖാലിദ്, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളി ക്കോത്ത്, ജനറല്‍ സെക്രട്ടറി കെ.കെ ബദറുദ്ധീന്‍, ട്രഷറര്‍ സി.കെ റഹ്മത്തുള്ള, വ്യവസായ പ്രമുഖരായ സൈഫ് ലൈന്‍ അബൂബക്കര്‍, ശംസുദ്ധീന്‍ മാണി ക്കോത്ത്, മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.പി ജാഫര്‍,മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, സി.എച്ച് സെന്റര്‍ ഭാരാവഹികളായ തായല്‍ അബ്ദുറഹ്മാന്‍ ഹാജി, മുബാറക്
ഹസൈനാര്‍ ഹാജി, കെ മുഹമ്മദ് കുഞ്ഞി,സി മുഹമ്മദ് കുഞ്ഞി, മുസ്തഫ തായന്നൂര്‍, കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ഗള്‍ഫ് പ്രതിനിധികളായ അബ്ദുല്ല ആറങ്ങാടി, ശംസുദ്ധീന്‍ കല്ലുരാവി, ഖാലിദ് കുളിയങ്കാല്‍, കെ.കെ സു ബൈര്‍, ഹനീഫ ബാവനഗര്‍,ഖമറുദ്ധീന്‍, അഷ്‌റഫ് ആവിയില്‍, അഷ്‌റഫ് കൊത്തിക്കാല്‍, സി.ബി കരീം,
ബഷീർ ചിത്താരി , ആസിഫ് ബദർ നഗർ, നഗരസഭ കൗണ്‍സിലര്‍മാരായ ലക്ഷ്മി, അസ്മ മാങ്കൂല്‍, അനീസ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍, വനിതാലീഗ് ജില്ലാ ഭാരവാഹികളായ ടി.കെ സുമയ്യ, ആയിഷത്ത് ഫര്‍സാന, ടി.കെ സുമയ്യ, ഷീബ ഉമ്മര്‍, നദീര്‍ കൊത്തിക്കാല്‍, ജംഷീദ് ചിത്താരി, പ്രസംഗിച്ചു,
0 Comments